കോഴിക്കോട്:മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശി പുളിയഞ്ചേരി അട്ടവയലിൽ സുജിൻരാജിനെ മുംബൈയിൽ നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അതേസമയം കൊയിലാണ്ടി സ്വദേശിയായ മറ്റൊരാളെയും കേസിൽ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.
സുജിൻ രാജിനെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് സംഘം മുംബൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൊയിലാണ്ടിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുജിൻ. ഇയാൾ പിന്നീട് മുംബൈയിലേക്ക് കടക്കുകയായിരുന്നു. പാലക്കാട് മുതൽ മംഗളൂരു വരെയുള്ള നിരവധി പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘം.
മറ്റൊരു സംഭവത്തിൽ, നാദാപുരം ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ മോഷണം. വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷണം പോയി. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.
ഇരിങ്ങണ്ണൂരിലെ മുടവന്തേരി കീഴില്ലത്ത് ടി.പി.അബൂബക്കറിന്റെ വീട്ടിലാണ് മോഷണം. ഇക്കഴിഞ്ഞ 17-ാം തിയ്യതി ഞായറാഴ്ച വൈകിട്ട് 5.30നും രാത്രി 1.30നും ഇടയിലുള്ള സമയത്താണ് വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽ നിന്ന് ഏഴ് ലക്ഷത്തിൽപരം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടത്.
50,000 രൂപയുടെ കെട്ടിൽ നിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അലമാരയിൽ തന്നെ വച്ചു. സ്വർണവും 6,000 രൂപയുമെടുത്താണ് മോഷ്ടാവ് മുങ്ങിയത്. അബൂബക്കറുടെ മകൻ അബ്ദുൽ സഹലിന്റെ വിവാഹമായിരുന്നു ഞായറാഴ്. അലമാരയുടെ താക്കോൽ സമീപത്തു തന്നെ സൂക്ഷിച്ചതായിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നതും മോഷണം നടത്തിയതും. നാദാപുരം അന്വേഷണം ആരംഭിച്ചു
Koyilandy native arrested in case of theft of Rs 70 lakh in Marwadi